
സംസ്കൃത ദിനം ആചരിച്ചു
- പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വേണു മാസ്റ്റർ ഉദ്ഘാനം ചെയ്തു
കൊയിലാണ്ടി :സംസ്കൃത ദിനത്തോടനുബന്ധിച്ച് ചെങ്ങോട്ടുകാവ് ഈസ്റ്റ് യുപി സ്കൂളിൽ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു . ചെങ്ങോട്ടുകാവിലെ പകൽ വീടായ ആശ്രയ സ്വയംപ്രഭയിൽ വിദ്യാർത്ഥികളും അധ്യാപകരും ഒത്തുചേർന്നു.
പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വേണു മാസ്റ്റർ ഉദ്ഘാനം ചെയ്തു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് നിഷിത്ത് കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രധാനധ്യാപിക തേജസി വിജയൻ, സീനിയർ അസിസ്റ്റൻ്റ് സുരേഷ് കുമാർ, ജാഫർ ചേനോളി ജിൻഷ, സ്വപ്ന, നിഷ ഹരീഷ് എന്നിവർ സംസാരിച്ചു. പരിപാടി സംസ്കൃത അധ്യാപികയായ ഷംജ വി.കെ നേതൃത്വം നൽകി.
CATEGORIES News