
‘അവൻ നമ്മോടൊപ്പമുണ്ട്’ പ്രകാശനം ചെയ്തു
- പ്രകാശനചടങ്ങിൽ എഴുത്തുകാരനും ടാഗോർ പബ്ലിക്കേഷൻ ചീഫ് എഡിറ്ററുമായ ശ്രീ നെല്ലിയോട്ട് ബഷീർ മാസ്റ്റർ അധ്യക്ഷനായിരുന്നു.
ടാഗോർ പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന സാബിറ ലത്തീഫിയുടെ അവൻ നമ്മോടൊപ്പമുണ്ട് എന്ന പുസ്തകത്തിന്റെ പ്രകാശനം ശ്രീമതി മറിയം ബീവി നിർവഹിച്ചു. ശ്രീമതി റാബിയ ഹമീദിന് നൽകികൊണ്ട് നടന്ന പുസ്തക പ്രകാശനചടങ്ങിൽ എഴുത്തുകാരനും ടാഗോർ പബ്ലിക്കേഷൻ ചീഫ് എഡിറ്ററുമായ ശ്രീ നെല്ലിയോട്ട് ബഷീർ മാസ്റ്റർ അധ്യക്ഷനായിരുന്നു.

പുസ്തകത്തിന് അവതാരിക എഴുതിയ ശ്രീമതി ജസ്ന താഷിബ് പുസ്തകം പരിചയപ്പെടുത്തി. എഴുത്തുകാരായ ശ്രീ പി സി ബഷീർ,ശ്രീ സാക്കിർ സാക്കി നിലമ്പൂർ,ശ്രീ താജുദ്ധീൻ,ശ്രീ കെ ടി സലീം,ശ്രീ ഹാറൂൺ കക്കാട്,ശ്രീ പി സി റഹീം, ശ്രീ അഹമ്മദ് അബ്ബാസ്,കുമാരി ഹാനാന ലങ്ങോടൻ സ്വാഗതവും എഴുത്തുകാരി ശ്രീമതി സാബിറ ലത്തീഫി മറുപടി പ്രസംഗവും നന്ദിയും പറഞ്ഞു.
CATEGORIES News
