കുടുംബശ്രീയുടെ നേതൃത്വത്തിൽ റിഥo 2026 തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതി അംഗങ്ങൾക്കും സിഡിഎസ് ഭരണസമിതി അംഗങ്ങൾക്കും ഉള്ള സംയുക്ത ഏകദിന പരിശീലനം സംഘടിപ്പിച്ചു

കുടുംബശ്രീയുടെ നേതൃത്വത്തിൽ റിഥo 2026 തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതി അംഗങ്ങൾക്കും സിഡിഎസ് ഭരണസമിതി അംഗങ്ങൾക്കും ഉള്ള സംയുക്ത ഏകദിന പരിശീലനം സംഘടിപ്പിച്ചു

  • ഇഎംഎസ് ടൗൺഹാളിൽ നഗരസഭ ചെയർപേഴ്സൺ ശ്രീ യുകെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് : കോഴിക്കോട് ജില്ലാ മിഷൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ റിഥo 2026 തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതി അംഗങ്ങൾക്കും സിഡിഎസ് ഭരണസമിതി അംഗങ്ങൾക്കും ഉള്ള സംയുക്ത ഏകദിന പരിശീലനം നഗരസഭ ഇഎംഎസ് ടൗൺഹാളിൽ നഗരസഭ ചെയർപേഴ്സൺ ശ്രീ യുകെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ഉപാധ്യക്ഷ ശ്രീമതി ബിന്ദു സി ടി ചടങ്ങിൽ അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രമ്യ പണ്ടാരകണ്ടി സ്വാഗതം പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ശ്രീമതി പിസി കവിത ശില്പശാലയുമായി ബന്ധപ്പെട്ട ആമുഖ അവതരണം നടത്തി.

നഗരസഭാ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീ എ സുധാകരൻ, ശ്രീ എപി സുധീഷ് എം ,സൗത്ത് സിഡിഎസ് ചെയർപേഴ്സൻ ഷംസീറ സി പി എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. എക്സാത്ത് ട്രെയിനിങ് ടീം അംഗങ്ങളായ വിനീത ടീച്ചർ,ബിന്ദു അനിൽ,ബിന്ദു ജയ്സൺ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി നോർത്ത് സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി മിനി ആ ർ കെ നന്ദി പറഞ്ഞു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )