കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി; ബാലസഭ ബാലസംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി; ബാലസഭ ബാലസംഗമം സംഘടിപ്പിച്ചു

  • കുട്ടികൾക്ക് പഠനോപകരണങ്ങൾ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു വിതരണം ചെയ്തു

കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതിയുടെ ഭാഗമായി ബാലസഭ ബാലസംഗമം സംഘടിപ്പിച്ചു. ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ കെ സത്യൻ അധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് പഠനോപകരണങ്ങൾ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു വിതരണം ചെയ്തു.

മെമ്പർ സെക്രട്ടറി വി. രമിത പദ്ധതി വിശദീകരിച്ചു. നോർത്ത് സിഡിഎസ് ചെയർ പേഴ്സൺ എം.പി. ഇന്ദു ലേഖ സ്വാഗതവും സൗത്ത് സിഡിഎസ് ചെയർപേഴ്സൺ കെ.കെ. വിബിന നന്ദിയും പറഞ്ഞു. സി. അരവിന്ദൻ , കെ.സി ദിലീപ് , അനീഷ് മണമൽ , ജനാർദ്ദനൻ , പി.കെ. രഘുനാഥ് എന്നിവർ വിവിധ സെഷനിൽ ക്ലാസ്സ് നയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )