
കൊയിലാണ്ടി സബ്ജില്ല സുബ്രതോ കപ്പ് ഫുട്ബോൾ മത്സരം തുടങ്ങി
- കൊയിലാണ്ടി കൗൺസിൽ ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സബ്ജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി എം.ഡി. പ്രജീഷ് കളിക്കാരെ പരിചയപ്പെട്ട് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി: കൊയിലാണ്ടി സബ്ജില്ല സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി. കൊയിലാണ്ടി കൗൺസിൽ ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സബ്ജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി എം.ഡി. പ്രജീഷ് കളിക്കാരെ പരിചയപ്പെട്ട് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.

എം.എസ്.ജി.എ സെക്രട്ടറി സുരേഷ് ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രജിത്ത്, അഭിലാഷ്, ശ്രീജിലേഷ്, ശ്രീലാൽ പെരുവട്ടൂർ എന്നിവർ വിവിധ സ്കൂളുകളിൽ നിന്നെത്തിയ കളിക്കാരെ പരിചയപ്പെടുകയും മത്സരങ്ങൾക്ക് ആശംസകൾ നേർക്കുകയും ചെയ്തു.സബ്ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ആവേശകരമായ മത്സരങ്ങളാണ് അരങ്ങേറുന്നത്.
CATEGORIES News
