
കൊയിലാണ്ടിയിൽ എഴുത്തുകാർക്ക് ഒത്തുചേരാൻ ഇനി “ക്യൂപെൻ”…
സംഘടനയുടെ ആദ്യ പരിപാടി “കാഴ്ച.. അനുഭവം..എഴുത്ത് എന്ന വിഷയത്തിൽ സായാഹ്ന സംസാരം സാഹിത്യകാരൻ കല്പറ്റ നാരായണൻ ഉദ്ഘടനം ചെയ്തു.
കൊയിലാണ്ടി:കൊയിലാണ്ടിയിൽ എഴുത്തുകാർക്ക് സംവദിക്കാനും, ഒത്തുചേരാനും, സർഗ്ഗാത്മകത പങ്കു വെക്കുവാനും “ക്യൂപെൻ” വേദി രൂപീകൃതമായി.ശ്രദ്ധ സാമൂഹ്യ പാഠശാല കൊയിലാണ്ടിയുടെ നേതൃത്വത്തിലാണ് ചിത്രകാരന്മാരുടെ “ക്യൂബ്രഷ്”, സംഗീത പ്രേമികളുടെ ” “മ്യൂസിക്യൂ” എന്നിവക്ക് പുറമെ എഴുത്തുകാരുടെ “ക്യൂ പെൻ” സംഘടന രൂപികൃതമായത്. സംഘടനയുടെ ആദ്യ പരിപാടി “കാഴ്ച.. അനുഭവം..എഴുത്ത് എന്ന വിഷയത്തിൽ സായാഹ്ന സംസാരം സാഹിത്യകാരൻ കല്പറ്റ നാരായണൻ ഉദ്ഘടനം ചെയ്തു.

രാജേഷ് ടി.എം അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് എൻ.കെ.മുരളി സ്വാഗതം പറഞ്ഞു. ചന്ദ്രശേഖരൻ തിക്കോടി, ഡോ.മോഹനൻ നടുവത്തൂർ, എൻ.വി.ബാലകൃഷ്ണൻ, മധുബാലൻ, ഷൈനി കൃഷ്ണ, ജെ. ആർ ജ്യോതിലക്ഷമി, ഷൈമപി.വി, ഷാജീവ് നാരായണൻ, പ്രശാന്ത് യില്ല, ഷമീമ ഷഹന, സഫീല പുനത്തിൽ, പ്രമീഷ്. പി.ടി, സുരേഷ് കന്നൂർ, സായി കല, വനജ കർണ്ണികാരം, എൻ.വി മുരളി എന്നിവർ സംസാരിച്ചു. ക്യൂപെന്നിന്റെ ചെയർമാൻ ആയി. ചന്ദ്രശേഖരൻ തിക്കോടിയും കൺവീനർ ആയി രാജേഷ് ടി എം ഉം പ്രവർത്തിക്കും.
