
കോഴിക്കോട് റൂറൽ എസ്.പി.സി. ഡേ സെലിബ്രേഷൻ സെറിമണി കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്നു; ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായിവർണബലൂണുകൾ ആകാശത്തേക്ക് പറത്തി
റൂറൽ എസ്.പി. മെറിൻ ജോസഫിന്റെ നേതൃത്വത്തിൽ മാർച്ച് പാസ്റ്റ് പരിശോധനയും സല്യൂട്ട് സ്വീകരണവും നടന്നു.

കൊയിലാണ്ടി:കോഴിക്കോട് റൂറൽ എസ്.പി.സി. ഡേ സെലിബ്രേഷൻ സെറിമണി കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്നു.റൂറൽ എസ്.പി. മെറിൻ ജോസഫിന്റെ നേതൃത്വത്തിൽ മാർച്ച് പാസ്റ്റ് പരിശോധനയും സല്യൂട്ട് സ്വീകരണവും നടന്നു. പൊയിൽക്കാവ്ഹയർസെക്കൻഡറി സ്കൂളിലെ വൈഗാലക്ഷ്മി പരേഡ് കമാൻഡർ, പന്തലായിനി ഹയർ സെക്കൻ്ററി സ്കൂളിലെ ഇനിയാലക്ഷ്മി ടുഐസി കമാൻഡറായും നേതൃത്വം നൽകിയ പരേഡിൽ ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി, പന്തലായനി ഹയർ സെക്കൻഡറി സ്‌കൂൾ, പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്‌കൂൾ, തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള 172 എസ്.പി.സി. കേഡറ്റുകൾ പങ്കെടുത്തു.
ലഹരിക്കെതിരായ പോരാട്ടത്തിൽ വിദ്യാർത്ഥികളെ അണിനിരത്തുമെന്ന പ്രതിജ്ഞയുമായി . കേഡറ്റുകൾ കൊയിലാണ്ടി സ്റ്റേഡിയത്തിൽ വർണബലൂണുകൾ ആകാശത്തേക്ക് പറത്തി. റൂറൽ എസ്.പി. മെറിൻ ജോസഫിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നൂറുകണക്കിന് ഹൈഡ്രജൻ ബലൂണുകളാണ് എസ്.പി.സി. കേഡറ്റുകളും പൊലീസ് ഉദ്യോഗസ്ഥരും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ആകാശത്തേക്ക് പറത്തിയത്.

ലഹരിക്കെതിരായ ബോധവത്കരണത്തിന്റെയും വിദ്യാർത്ഥികളുടെ കൂട്ടായ്‌മയുടെയും സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു ചടങ്ങ്.റൂറൽ എസ്.പി. മെറിൻ ജോസഫ് പതാക ഉയർത്തി. തുടർന്ന് .ജി.അഡീഷണൽ എസ്.പിയും എസ്.പി.സിയുടെ നോഡൽ ഓഫീസറുമായ എ. പ്രദീപ് കുമാർ, കൊയിലാണ്ടി എസ്.എച്ച്.ഒ. കിരൺ അശോക്, എസ്.ഐ. ആർ.എൻ. പ്രശാന്ത്, എ.ഡി.എൻ.ഒ. റഖീബ് മണിയൂർ, നീതു ഷാജി, കെ. നീതു, ജി.വി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ എൻ.വി. പ്രദീപ് കുമാർ, പി.ടി.എ. പ്രസിഡന്റ് എ. സജീവ് കുമാർ, പ്രധാനാധ്യാപിക ടി. ഷജിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
