ഗാന്ധി പഥം പ്രശ്നോത്തരി സംഘടിപ്പിച്ചു

ഗാന്ധി പഥം പ്രശ്നോത്തരി സംഘടിപ്പിച്ചു

  • സി ജനാർദ്ദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

അരിക്കുളം: ഗാന്ധി ജയന്തി ദിനത്തിൽ സംസ്കാര സാഹിതി അരിക്കുളം മണ്ഡലം കമ്മിറ്റിയുടെ . നേതൃത്വത്തിൽ ഗാന്ധി പഥം ക്വിസ് മത്സരം സംഘടിപ്പിച്ചു. സി ജനാർദ്ദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഇ പി രതീഷ് അടിയോടി അധ്യക്ഷത വഹിച്ചു. കൺവീനർ സനൽ അരിക്കുളം, അരവിന്ദൻ മേലമ്പത്ത്, രാമചന്ദ്രൻ നീലാംബരി ,അനിൽകുമാർ അരിക്കുളം, ശ്രീധരൻ കൽപ്പത്തൂർ എന്നിവർ സംസാരിച്ചു.

കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ജേണലിസം അധ്യാപകൻ സാജിദ് അഹമ്മദ് പ്രശ്നോത്തരിക്ക് നേതൃത്വം നൽകി. വിജയികൾ: ഹൈസ്കൂൾ വിഭാഗം ആൻമിയ (ഒന്നാം സ്ഥാനം), നതാഷ അടിയോടി (രണ്ടാം സ്ഥാനം), ആരാധ്യ പ്രകാശ് (മൂന്നാം സ്ഥാനം) യു പി വിഭാഗത്തിൽ ആഷിഷ് നവ് (ഒന്നാം സ്ഥാനം), അനശ്വർ കൃഷ്ണ (രണ്ടാം സ്ഥാനം), തേജൽ (മൂന്നാം സ്ഥാനം) എൽ പി വിഭാഗത്തിൽ സനവ് കൃഷ്ണ (ഒന്നാം സ്ഥാനം), വർണിക വിനോദ് (രണ്ടാം സ്ഥാനം), യുംന ഫാത്തിമ (മൂന്നാം സ്ഥാനം).

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )