
ഗ്യാനേഷ് കുമാറിന്റെ രാജി: കൊയിലാണ്ടിയിൽ മുസ്ലിം ലീഗിന്റെ പ്രതിഷേധ ജ്വാല
- കൊയിലാണ്ടി യു.എ ഖാദർ പാർക്കിൽ ചേർന്ന പൊതു യോഗം സംസ്ഥാന സെക്രട്ടരി സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി:തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതു യോഗവും സംഘടിപ്പിച്ചു.കൊയിലാണ്ടി യു.എ ഖാദർ പാർക്കിൽ ചേർന്ന പൊതു യോഗം സംസ്ഥാന സെക്രട്ടരി സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് വി.പി ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടരി സി.ഹനീഫ മാസ്റ്റർ സ്വാഗതം പറഞ്ഞു. ജില്ല ലീഗ് സെക്രട്ടരി റഷീദ് വെങ്ങളം,മണ്ഡലം ഭാരവാഹികളായ അലി കൊയിലാണ്ടി,എൻ.പി മമ്മദ് ഹാജി,കല്ലിൽ ഇമ്പിച്ചി അഹമ്മദ് ഹാജി, ടി.അഷ്റഫ്,പി.വി അഹമ്മദ്,എ.പി റസാഖ്, എം.പി. മൊയ്തീൻ കോയ,ആ സിഫ് കലാം,ഫസീഹ് പുറക്കാട്,ഫാസിൽ നടേരി,ബി.വി സറീന,പി.റഷീദ പ്രസംഗിച്ചു.
മണ്ഡലം ട്രഷറർ മഠത്തിൽ അബ്ദുറ ഹിമാൻ നന്ദി പറഞ്ഞു
CATEGORIES News
