
ജനാധിപത്യ സംരക്ഷണ പോരാട്ടത്തിന് പെൻഷൻകാരുടെ ഐക്യദാർഢ്യം
- ഐക്യദാർഢ്യ സമ്മേളനം സംസ്ഥാന സെക്രട്ടറി സി അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി:ജനാധിപത്യ സംരക്ഷണ പോരാട്ടത്തിന് പെൻഷൻകാരുടെ ഐക്യദാർഢ്യം.കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഷസ് യൂണിയൻ കൊയിലാണ്ടി, പന്തലായനി ബ്ലോക്കുകൾ സംയുക്തമായി ജനാധിപത്യ സംരക്ഷണ പോരാട്ടത്തിന് ഐക്യദാർഢ്യ പ്രകടനം കൊയിലാണ്ടി ടൗണിൽ നടത്തി. തുടർന്ന് നടന്ന ഐക്യദാർഢ്യ സമ്മേളനം സംസ്ഥാന സെക്രട്ടറി സി അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി ബ്ലോക്ക് പ്രസിഡണ്ട് പി വി രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സുകുമാരൻ, കെ ഗീതാനന്ദൻ, പന്തലായനി ബ്ലോക്ക് സെക്രട്ടറി ടി സുരേന്ദ്രൻ, പ്രസിഡണ്ട് ഭാസ്കരൻ ചെന്നോത്തു, കൊയിലാണ്ടി ബ്ലോക്ക് രക്ഷാധികാരി പി സുധാകരൻ, സെക്രട്ടറി എം എം ചന്ദ്രൻ, വിജയഭാരതി എന്നിവർ സംസാരിച്ചു.
CATEGORIES News
