
ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ്: കൊയിലാണ്ടി സ്പീഡ് അക്കാദമിക്ക് മികച്ച വിജയം
- കോഴിക്കോട് ജില്ലാ മുൻ ആർ.ഡി.എസ്.ജി.എ. സെക്രട്ടറി സുബൈർ ടി.എം. ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി: കേരള സൈക്കിൾ പോളോ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിന് മുന്നോടിയായി കോഴിക്കോട് ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് കൊയിലാണ്ടിയിൽ നടന്നു. കായികതാരങ്ങളുടെ സജീവ പങ്കാളിത്തംകൊണ്ട് ചാമ്പ്യൻഷിപ്പ് ശ്രദ്ധേയമായി.കോഴിക്കോട് ജില്ലാ മുൻ ആർ.ഡി.എസ്.ജി.എ. സെക്രട്ടറി സുബൈർ ടി.എം. ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ശ്രീലാൽ പെരുവട്ടൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കോഴിക്കോട് ജില്ലാ സൈക്കിൾ പോളോ പ്രസിഡന്റ് ഡോക്ടർ ഹാഷിം മാട്ടുമ്മൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സി.കെ. ജയദേവൻ, സുരേഷ് ബാബു എം., നവീന ബിജു എന്നിവർ ആശംസകൾ നേർന്നു. ജില്ലാ സൈക്കിൾ പോളോ സെക്രട്ടറി നിധിൻ നന്ദി രേഖപ്പെടുത്തി.

വാശിയേറിയ മത്സരങ്ങളിൽ കൊയിലാണ്ടി സ്പീഡ് അക്കാദമി മികച്ച വിജയം കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ സൺറൈസ് കൊയിലാണ്ടി വിജയികളായി. വിജയികൾക്കുള്ള സമ്മാനങ്ങൾ മുൻ നഗരസഭാ കൗൺസിലർ എ. അസീസ് മാസ്റ്റർ വിതരണം ചെയ്തു.
