ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി കെ എസ് എസ് പിയു ചേമഞ്ചേരി യൂണിറ്റ് കുടുംബ സംഗമം

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി കെ എസ് എസ് പിയു ചേമഞ്ചേരി യൂണിറ്റ് കുടുംബ സംഗമം

  • കവിയും പ്രഭാഷകനുമായ സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു.

ചേമഞ്ചേരി :കെ എസ് എസ് പി യു ചേമഞ്ചേരി യൂണിറ്റ് കുടുംബ സംഗമം പൂക്കാട് കലാലയം സർഗ്ഗവനിയിൽ കവിയും പ്രഭാഷകനുമായ സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു.പ്രായം വെറുമൊരു അക്കം മാത്രമാണ്. പെൻഷൻ പറ്റി വിശ്രമ ജീവിതം നയിക്കുന്നവർ ജൻസി തലമുറയോട് കർമ്മ ശേഷിയിൽ ത്സരിക്കണം. ഇത്തരം ക്രിയാ പരിവർത്തനങ്ങൾ നമ്മുടെ ആരോഗ്യ സൂചികയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാവും. അദ്ദേഹം ചൂണ്ടിക്കാട്ടി.

യൂണിറ്റ് പ്രസിഡണ്ട് വി.എം ലീല ടീച്ചർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡണ്ട് ചേനോത്ത് ഭാസ്‌കരൻ, ബ്ലോക്ക് സെക്രട്ടറി ടി. സുരേന്ദ്രൻ മാസ്റ്റർ,വി.പി. ബാലകൃഷ്ണൻ മാസ്റ്റർ, ഉണ്ണി മാടഞ്ചേരി എന്നിവർ സംസാരിച്ചു.ഡിജിറ്റൽ സാക്ഷരത എന്ന വിഷയത്തിൽ
വത്സൻ പല്ലവി ക്ലാസെടുത്തു.ചടങ്ങിൽ 5 പേർക്ക് കൈത്താങ്ങ് – സാമ്പത്തിക സഹായം നൽകി.ഇ.ഗംഗാധരൻ മാസ്റ്റർ, എം.സി. മമ്മദ് കോയ മാസ്റ്റർ, ഒ.വാസു
ദേവൻ മാസ്റ്റർ,പി. ദാമോദരൻ മാസ്റ്റർ,ടി.പി. രാഘവൻ,
പി പി വാണി എന്നിവർ നേതൃത്വം നൽകി.

തുടർന്ന് ഫോക് ലോർ അവാർഡ് ജേതാവ് അജീഷ് മുചുകുന്നിൻ്റെ നേതൃത്വത്തിൽ നാടൻ പാട്ടും, കെ എസ് എസ് പി യു അംഗങ്ങളുടെ സംഘ നൃത്തമുൾപ്പെടെയുള്ള കലാപരിപാടികളും അരങ്ങേറി.ഡോ : എൻ. വി സദാനന്ദൻ സ്വാഗതവും ഇ.രാമചന്ദ്രൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )