
പിഷാരികാവിൽ മരക്കൊമ്പ് പൊട്ടിവീണ് എട്ടുവയസുകാരന് പരിക്ക്
നമ്പ്രത്തുകര സ്വദേശി നിവേദ് കൃഷ്ണയ്ക്കാണ് പരിക്കേറ്റത്.
കൊല്ലം: പിഷാരികാവിൽ മരക്കൊമ്പ് പൊട്ടിവീണ് എട്ടുവയസുകാരന് പരിക്ക്. നമ്പ്രത്തുകര സ്വദേശി നിവേദ് കൃഷ്ണയ്ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 11-ഓടെയാണ് സംഭവം.ക്ഷേത്രത്തിലെ പടിഞ്ഞാറേ നടയിലെ പേരാലിന്റെ ചുവട്ടിൽ ഇരിക്കുകയായിരുന്നു.

മരക്കൊമ്പ് പൊട്ടി തലയിലേക്കാണ് വീണത്.നെറ്റിയിലും തലയിലും മുറിവുണ്ട്.കുട്ടിയെ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു.പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
CATEGORIES News
