പുളിയഞ്ചേരി യു.പി. സ്‌കൂളിൽ പി.ടി.എ. നിർമ്മിച്ച പുതിയ കവാടം ഉദ്ഘാടനം ചെയ്തു

പുളിയഞ്ചേരി യു.പി. സ്‌കൂളിൽ പി.ടി.എ. നിർമ്മിച്ച പുതിയ കവാടം ഉദ്ഘാടനം ചെയ്തു

  • സ്‌കൂൾ കവാടത്തിന്റെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ നിർവഹിച്ചു

പുളിയഞ്ചേരി: പുളിയഞ്ചേരി യു.പി. സ്‌കൂളിൽ പി.ടി.എ.യുടെ നേതൃത്വത്തിൽ പുതുതായി നിർമ്മിച്ച സ്‌കൂൾ കവാടത്തിന്റെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് പ്രബീഷ് കണാരൻകണ്ടി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഷംന ശ്യാം നിവാസ് സ്വാഗതം പറഞ്ഞു.മഠത്തിൽ ടി.എം. നാരായണൻ നായരുടെ സ്മരണയ്ക്കായി മുൻ അധ്യാപകനും പൂർവ്വ വിദ്യാർത്ഥിയുമായിരുന്ന അദ്ദേഹത്തിന്റെ മകൻ വി. പ്രമോദ് കുമാർ സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ കായിക പ്രതിഭ പുരസ്‌കാരത്തിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. നജീബ് നിർവഹിച്ചു.


എൽ.എസ്.എസ്., യു.എസ്.എസ്. സ്‌കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും, കേരള സർക്കാർ ഇക്കോ-സെൻസ് സ്‌കോളർഷിപ്പ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാര വിതരണവും, സുഗമ ഹിന്ദി പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും വാർഡ് കൗൺസിലർ വി. രമേശൻ മാസ്റ്റർ നിർവഹിച്ചു.
ചടങ്ങിൽ പി.ടി. സുധാകരൻ മാസ്റ്റർ, വി. പ്രമോദ് കുമാർ, കെ.പി. റീജ, റഷീദ് പുളിയഞ്ചേരി, അഖിൽ പി.സി, സുമിന പി എന്നിവർ സംസാരിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )