മൂടാടിശ്രീ നാരായണ വായനശാല യിലെബാലവേദി അംഗങ്ങളും രക്ഷിതാക്കളും കേളപ്പജിയുടെവീട് സന്ദർശിച്ചു

മൂടാടിശ്രീ നാരായണ വായനശാല യിലെബാലവേദി അംഗങ്ങളും രക്ഷിതാക്കളും കേളപ്പജിയുടെവീട് സന്ദർശിച്ചു

  • ചെറുമകൻ നന്ദകുമാർ മൂടാടിയുമായിഅഭിമുഖം നടത്തുകയും ചെയ്തു

കൊയിലാണ്ടി:നാട്ടറിവുതേടി കൊയിലാണ്ടി ലൈബ്രറി കൗൺസിലി
ൻ്റെ നിർദ്ദേശപ്രകാരം നടത്തിവരുന്ന വായനക്കളരിയുടെ ഭാഗമായി മൂടാടി
ശ്രീ നാരായണ വായനശാല യിലെബാലവേദി അംഗങ്ങളും രക്ഷിതാ
ക്കളും സ്വാതന്ത്ര്യ സമര സേനാനി കേരളഗാന്ധി എന്നറിയപ്പെടുന്ന കേളപ്പജിയുടെ
ഒതയോത്ത് വീട് സന്ദർശിക്കുകയും ചെറുമകൻ നന്ദകുമാർ മൂടാടിയുമായി
അഭിമുഖം നടത്തുകയും ചെയ്തു .

കൂടാതെ മിലിട്ടറിയിൽ നിന്ന് വിരമിച്ച മുരളീധരൻ പി എം, അമ്പത് വർഷത്തിലധികമായി മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന നാരായണൻ പുതിയോട്ടിൽ എന്നിവരുമായും സംസാരിച്ചു ലൈറ്റ് ഹൗസ്, കലം നിർമ്മാണം, വാഴയിൽ പാതാളം, മുചുകുന്ന് കോട്ടയിൽ കാവും കുളവും ,അകലാപ്പുഴ എന്നീ സ്ഥലങ്ങളും സന്ദർശിച്ചു
പിവി ഗംഗാധരൻ, രവീന്ദ്രൻ സി.കെചന്ദ്രൻ കെ എം. ഷിജു പട്ടേരി, സുജിഷ , എൻ എം വിശ്വനാഥൻ, രമേശൻ കെ ടി ലീല , ബിന്ദു ,വാസു മാസ്റ്റർ എന്നിവർ
നേതൃത്വം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )