
വാക്ക് തർക്കത്തിനിടെ കോഴിക്കോട് യുവാവിനെ കുത്തിക്കൊന്നു
കോഴിക്കോട് മാവൂർ റോഡിലായിരുന്നു സംഭവം. കോഴിക്കോട് സ്വദേശി ആദിൽ റോഷനാ(39)ണ് കൊല്ലപ്പെട്ടത്.
കോഴിക്കോട്: വാക്ക് തർക്കത്തിനിടെ കോഴിക്കോട് യുവാവിനെ കുത്തിക്കൊന്നു. കോഴിക്കോട് മാവൂർ റോഡിലായിരുന്നു സംഭവം. കോഴിക്കോട് സ്വദേശി ആദിൽ റോഷനാ(39)ണ് കൊല്ലപ്പെട്ടത്. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ചാണ് കത്തിക്കുത്ത് നടന്നത്. കുത്തേറ്റ ഉടൻ ആദിലിനിലെ ഓട്ടോറിക്ഷ തൊഴിലാളികളും മറ്റ് യാത്രക്കാരും ചേർന്ന് ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അക്രമത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയായിരുന്നു . ബോഡി സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത നടക്കാവ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഒളിവിലുള്ള പ്രതിയെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും ഉടൻതന്നെ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.
