
ശ്രീനാരായണ ഗുരുദേവന്റെ 172-ാം ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു
- എസ്എൻഡിപി യോഗം യൂണിയൻ ഓഫീസ് പരിസരത്ത് യൂണിയൻ ഭാരവാഹി കെ എം രാജീവൻ പതാക ഉയർത്തി.
കൊയിലാണ്ടി: ശ്രീനാരായണ ഗുരുദേവന്റെ 172-ാം ജയന്തി എസ്എൻഡിപി യോഗം കൊയിലാണ്ടി യൂണിയന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ഗുരുപൂജയോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്.എസ്എൻഡിപി യോഗം യൂണിയൻ ഓഫീസ് പരിസരത്ത് യൂണിയൻ ഭാരവാഹി കെ എം രാജീവൻ പതാക ഉയർത്തി. തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് അന്നദാനം നടത്തി. കൊയിലാണ്ടി നഗരത്തിലൂടെ വർണശബളമായ ഘോഷയാത്രയും സംഘടിപ്പിച്ചു. യൂണിയന് കീഴിലുള്ള വിവിധ ശാഖകളിലും വിപുലമായ ജയന്തി ആഘോഷ പരിപാടികൾ നടന്നു.ശ്രീനാരായണ ഗുരുദേവന്റെ മാനവികതയും സമത്വവും സഹോദര്യവുംഉയർത്തിപ്പിടിക്കുന്ന സന്ദേശങ്ങൾ സമൂഹത്തിൽ കൂടുതൽ ശക്തമായി പ്രചരിപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾക്കും ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നേതൃത്വം നൽകി.

എസ്എൻഡിപി യോഗം കൊയിലാണ്ടി യൂണിയൻ സെക്രട്ടറി പറമ്പത്ത് ദാസൻ, പ്രസിഡന്റ് കെ.എം. രാജീവൻ, വൈസ് പ്രസിഡന്റ് വി.കെ. സുരേന്ദ്രൻ, യോഗം ഡയറക്ടർ കെ.കെ. ശ്രീധരൻ, യൂണിയൻ കൗൺസിലർമാരായ സുരേഷ് മേലേപ്പുറത്ത്, ഒ. ചോയിക്കുട്ടി, കുഞ്ഞുകൃഷ്ണൻ, കെ.കെ.പി. പുഷ്പരാജ്, വനിതാസംഘം ഭാരവാഹികളായ മീന പി.എസ്., ആശ എം.പി., ആദർശ്, വിജീഷ്, സുരഭി, സുരേഷ് എന്നിവരും വിവിധ ശാഖാ ഭാരവാഹികളായ സി.കെ. ജയദേവൻ, ഗോവിന്ദൻ വടകണ്ടി, സി.കെ. ശ്രീധരൻ, അശോകൻ ടി.കെ., സോജൻ കെ.ടി., സുനിൽകുമാർ ചേലിയ, സതീശൻ കെ.കെ., ചന്ദ്രൻ മാസ്റ്റർ, പ്രദീപൻ എന്നിവരും ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
