ഷൈനി കൃഷ്ണയുടെ കവിതാ സമാഹാരം ‘കള്ള്’ പ്രകാശനം ചെയ്തു

ഷൈനി കൃഷ്ണയുടെ കവിതാ സമാഹാരം ‘കള്ള്’ പ്രകാശനം ചെയ്തു

ഷൈനി കൃഷ്ണയുടെ കവിതാ സമാഹാരം ‘കള്ള്’ കഥാകൃത്ത് വി ആർ സുധീഷ് എഴുത്തുകാരൻ ചന്ദ്രശേഖരൻ തിക്കോടി നൽകി പ്രകാശനം ചെയ്തു

കൊയിലാണ്ടി:ഷൈനി കൃഷ്ണയുടെ കവിതാ സമാഹാരം ‘കള്ള്’ കഥാകൃത്ത് വി ആർ സുധീഷ് എഴുത്തുകാരൻ ചന്ദ്രശേഖരൻ തിക്കോടി നൽകി പ്രകാശനം ചെയ്തു. നാട്ടിൻപുറത്തിൻ്റെ ജീവിത കാഴ്ചകളിലേക്ക് വിശാലമായ ലോകാനുഭവത്തെ കൊണ്ടുവരാനും സ്ത്രൈണതയെ ധീരമായി ആവിഷ്‌ക്കരിക്കാനും ഷൈനി കൃഷ്ണയുടെ കവിതയ്ക്ക് സാധിക്കുന്നുവെന്ന് വി ആർ സുധീഷ് പറഞ്ഞു.


വായനക്കോലായ സാംസ്‌കാരിക കൂട്ടായ്മയുടെ അഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ എ സുരേഷ് അധ്യക്ഷനായി. ഡോ. മോഹനൻ നടുവത്തൂർ, സത്യചന്ദ്രൻ പൊയിൽക്കാവ്, പ്രേമൻ തറവട്ടത്ത്, ജെ ആർ ജ്യോതിലക്ഷ്മി എന്നിവർ സംസാരിച്ചു. ഷാജി വലിയാട്ടിൽ സ്വാഗതവും ഡോ. ലാൽ രജ്ഞിത്ത്
നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )