
സീനിയർ സിറ്റിസൺ ഫോറം രൂപീകരണയോഗം സംഘടിപ്പിച്ചു
- നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി രമ്യ പണ്ടാരക്കണ്ടി ഉദ്ഘാടനം നിർവ്വഹിച്ചു
പുളിയഞ്ചേരി :കൊയിലാണ്ടി നഗരസഭ ഏഴാം വാർഡ് സീനിയർ സിറ്റിസൺ ഫോറം രൂപീകരണയോഗം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി രമ്യ പണ്ടാരക്കണ്ടി ഉദ്ഘാടനം നിർവ്വഹിച്ചു .വാർഡ് കൗൺസിലർ വി രമേശൻ മാസ്റ്റർ അധ്യക്ഷനായി. പ്രവർത്ത പദ്ധതി രൂപരേഖ അവതരിപ്പിച്ചു. ശ്രീ വിശ്വനാഥൻ പി.കെ, ബാലകൃഷ്ണൻ എംവി , ബാബുരാജ് പി.കെ. എന്നിവർ ആശംസകൾ നേർന്നു .

യോഗത്തിൽ രവീന്ദ്രൻ നായർ മണ്ണാരി ,പത്മനാഭൻ , ശ്രീധരൻ നായർ, രാഗിണി, വാസു വി.വി,ശങ്കരൻ കെ.പി, പ്രേമ എന്നിവർ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. ശ്രീ പിടി സുധാകരൻ മാസ്റ്റർ (പ്രസി) ശ്രീ സത്യൻ നമ്പൂരി കണ്ടി (സെക്രട്ടറി) ശ്രീമതി രാഗിണി (ട്രഷറർ)അടങ്ങിയ 15 അംഗ കമ്മറ്റി രൂപീകരിച്ചു. പി.ടി സുധാകരൻ മാസ്റ്റർ സ്വാഗതവും സത്യൻ നമ്പൂരികണ്ടി നന്ദിയും പറഞ്ഞു.
CATEGORIES News
