സേവന പാതയിൽ വീണ്ടും ഒരു പൊൻതൂവലുമായി ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് ടീം

സേവന പാതയിൽ വീണ്ടും ഒരു പൊൻതൂവലുമായി ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് ടീം

  • പരിപാടി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് ആയിത്തമറ്റം ഉദ്ഘാടനം ചെയ്തു.

ചിങ്ങപുരം: ഗോത്ര ജനതയിലെ കുട്ടികൾക്കും കുടുംബങ്ങൾക്കും പല വ്യഞ്ജനങ്ങൾ അടങ്ങിയ പോഷക കിറ്റുകളും വസ്ത്രങ്ങളും ഗോത്ര ഊരുകളിൽ മിനി ലൈബ്രറി സ്ഥാപിക്കാൻ ആവശ്യമായ പുസ്തകങ്ങളും എത്തിച്ചുകൊണ്ട് ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയേഴ്സ് സേവന പാതയിൽ ഒരു പുതുപരിപാടിക്ക് തുടക്കം കുറിച്ചു.ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ 10 ആദിവാസി കുടുംബങ്ങൾ അടങ്ങിയ കോളനിയിലാണ് അന്നപൂർണ്ണ, വസ്ത്ര നിധി, മിനി ലൈബ്രറി എന്നീ പദ്ധതികളുമായി എൻ എസ് എസ് വളണ്ടിയേഴ്സ് എത്തിച്ചേർന്നത്.

പ്രസ്തുത പരിപാടി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് ആയിത്തമറ്റം ഉദ്ഘാടനം ചെയ്തു. ചിങ്ങപുരം സി കെ ജി മെമ്മോറിയൽ എച്ച് എസ് എസിലെ പ്രിൻസിപ്പൽ പി ശ്യാമള ആധ്യക്ഷം വഹിച്ച ചടങ്ങിൽ അധ്യാപകരായ അനീഷ് കുമാർ, ടി കെ ബിന്ദു, അരുൺ തോമസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഐ വി മഞ്ജുഷ എന്നിവരും എൻഎസ്എസ് വളണ്ടിയേഴ്സും നാട്ടുകാരും പങ്കെടുത്തു.എൻഎസ്എസ് ലീഡർമാരായ നികേത് സ്വാഗതവും ജ്വാല മഹറിൻ നന്ദിയും അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )