സ്മാർട്ട് കൊയിലാണ്ടി ശുചിത്വ പദ്ധതിയുടെ ഭാഗമായി വാർഡ്തല ശുചീകരണം

സ്മാർട്ട് കൊയിലാണ്ടി ശുചിത്വ പദ്ധതിയുടെ ഭാഗമായി വാർഡ്തല ശുചീകരണം

  • ശുചീകരണത്തിൻ്റെ ഉദ്ഘാടനം നെല്ല്യാടി കെ.പി.കെ. മുക്കിൽ നഗരസഭ ചെയർ പേഴ്സൺ ശ്രീ യു.കെ ചന്ദ്രൻ നിർവ്വഹിച്ചു.

കൊയിലാണ്ടി :സ്മാർട്ട് കൊയിലാണ്ടി ശുചിത്വ പദ്ധതിയുടെ ഭാഗമായി വാർഡ് തല ശുചീകരണത്തിൻ്റെ ഉദ്ഘാടനം നെല്ല്യാടി കെ.പി.കെ. മുക്കിൽ നഗരസഭ ചെയർ പേഴ്സൺ ശ്രീ യു.കെ ചന്ദ്രൻ നിർവ്വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീ എ.പി. സുധീഷ് സമാർട്ട് കൊയിലാണ്ടി പദ്ധതി വിശദീകരിച്ചു.

എം.വി. ബാലകൃഷ്ണൻ, വാസു. വി.വി എന്നിവർ ആശംസകൾ നേർന്നു.വാർഡ് കൗൺസിലർ അധ്യക്ഷനായി. എഡി ദയാനന്ദൻ സ്വാഗതവും എഡിഎസ് ചെയർ പേഴ്സൻ പ്രേമ നന്ദിയും പറഞ്ഞു. അൻപതോളം പേർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )