സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ

സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ

  • വിവാദമായതുകൊണ്ടാണ് കേരളത്തിൽ പാടേണ്ടെന്ന് വെച്ചതെന്നും കെ മുരളീധരൻ പറഞ്ഞു.

തിരുവനന്തപുരം:സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. ദേശീയ നേതൃത്വമാണ് വിഷയത്തിൽ നിലപാട് വ്യക്തമാക്കേണ്ടതെന്ന് കെ മുരളീധരൻ പറഞ്ഞു. ദേശീയ ഗാനം മാത്രമേ നിർബന്ധമുള്ളുവെന്നും കെ മുരളീധരൻ പ്രതികരിച്ചു. വിവാദമായതുകൊണ്ടാണ് കേരളത്തിൽ പാടേണ്ടെന്ന് വെച്ചതെന്നും കെ മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആണല്ലോ ഭരണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുപക്ഷം എതിർത്തത് കൊണ്ടാണ് വന്ദേമാതരം പാടാത്തതെന്ന ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എംപിയുടെ പ്രതികരണത്തിലും മന്ത്രി മറുപടി നൽകി. ഇമ്മാതിരി തള്ള് തള്ളരുതെന്ന് കെ മുരളീധരൻ പരിഹസിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചത് വിവാദമായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )