
സൗത്ത് ഇന്ത്യൻ മൂവത്തായി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി കൊയിലാണ്ടിക്കാരൻ
- സൗത്ത് ഇന്ത്യൻ മൂവത്തായി ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി കൊയിലാണ്ടിയുടെ അഭിമാനമായി പെരുവട്ടൂർ സ്വദേശി വസുദേവ് അരവിന്ദ്.
കൊയിലാണ്ടി: ചാലക്കുടിയിൽ നടന്ന സൗത്ത് ഇന്ത്യൻ മൂവത്തായി ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി കൊയിലാണ്ടിയുടെ അഭിമാനമായി പെരുവട്ടൂർ സ്വദേശി വസുദേവ് അരവിന്ദ്. 11 വയസ്സുകാരനായ വസുദേവ് മൂന്നര വയസ്സുമുതൽ മൂവത്തായി പരിശീലനം ആരംഭിച്ചതാണ്.പരിശീലന കാലയളവിനിടെ രണ്ട് വേൾഡ് മൂവത്തായി ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വസുദേവ് പങ്കെടുത്തിട്ടുണ്ട്. ഈ മത്സരങ്ങളിലൂടെ നേടിയ അന്താരാഷ്ട്ര പരിചയസമ്പത്താണ് ചാലക്കുടിയിൽ നടന്ന സൗത്ത് ഇന്ത്യൻ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ വസുദേവിന് കരുത്തായത്.

കൊയിലാണ്ടിയിലും മാവിൻചുവടിലും പ്രവർത്തിക്കുന്ന ടോർണാഡോ ഫൈറ്റ് ക്ലബ്ബിൽ കോച്ച് രാജ്മോഹൻ ന്റെ കീഴിലാണ് വസുദേവ് പരിശീലനം നടത്തുന്നത്. ചെറുപ്പം മുതൽ കഠിനമായ പരിശീലനത്തിലൂടെ കായികരംഗത്ത് മികവ് തെളിയിച്ചുവരുന്ന വസുദേവിന്റെ നേട്ടത്തിൽ നാട്ടുകാരും കായികപ്രേമികളും അഭിനന്ദനം അറിയിച്ചു. പെരുവട്ടൂർ സ്വദേശികളായ അരവിന്ദന്റെയും അഖില ചന്ദ്രന്റെയും മകനാണ്
