
അംഗനവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു
- പതിനഞ്ചാം വാർഡ് കൗൺസിലർ രേഖ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി: പന്തലായിനി നെല്ലിക്കോട്ട് കുന്നുമ്മൽ അഡീഷണൽ ഐ.സി.ഡി.എസ് 49-ാം നമ്പർ അംഗനവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പുതുതായി പ്രവേശനം നേടിയ കൊച്ചുകുട്ടികളും രക്ഷിതാക്കളും ആവേശത്തോടെ പരിപാടിയിൽ പങ്കുചേർന്നു.പതിനഞ്ചാം വാർഡ് കൗൺസിലർ രേഖ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സുരേഷ് നെല്ലിക്കോട്ട് അധ്യക്ഷത വഹിച്ചു. കുട്ടികളുടെ സമഗ്ര വളർച്ചയ്ക്ക് അംഗനവാടികൾ വഹിക്കുന്ന പങ്ക് ഏറെ പ്രധാനപ്പെട്ടതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ രേഖ പറഞ്ഞു. അംഗനവാടി ടീച്ചർസുധ സ്വാഗതം ആശംസിച്ചു.

ശിവൻ ശ്യാംനിവാസ്, അനിത നെല്ലിക്കോട്ട്,ദിവ്യ, രാധിക, സന്തോഷ് നെല്ലിക്കോട്ട് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വിവിധ കലാപരിപാടികളും കുട്ടികൾക്കായുള്ള സ്വാഗത പരിപാടികളും പ്രവേശനോത്സവത്തിന്റെ ഭാഗമായി അരങ്ങേറി.ജിസ്ന
നന്ദി രേഖപ്പെടുത്തി.
CATEGORIES News
