
അജൈവ മാലിന്യങ്ങൾ കൊണ്ട് മനോഹരമായ അജൈവ മാലിന്യക്കളം ഒരുക്കി ഹരിത കർമ്മസേന
- നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾ കൊണ്ടാണ് ഈ അത്തക്കളം ഉണ്ടാക്കിയത്.
കൊയിലാണ്ടി: നഗരസഭയിലെ ടൗൺ മാർക്കറ്റിന് മുകളിൽ പ്രവർത്തിക്കുന്ന എം സി എഫ് ൽ ഉള്ള അജൈവ മാലിന്യങ്ങൾ കൊണ്ട് മനോഹരമായ അജൈവ മാലിന്യക്കളം ഒരുക്കി ഹരിത കർമ്മസേന. നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾ കൊണ്ടാണ് ഈ അത്തക്കളം ഉണ്ടാക്കിയത്. നിസാരമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകളും കുപ്പിച്ചില്ല്, ഉപയോഗശൂന്യമായ പേപ്പറുകളും ഉപയോഗിച്ച് ഇത്തരത്തിൽ രൂപം നൽകുന്നതിന് പൂക്കൾ കൊണ്ട് ഉണ്ടാക്കുന്നതിനേക്കാൾ ബുദ്ധിമുട്ടേറിയതാണ് എന്ന് ഹരിതകർമ്മ സേന അംഗങ്ങൾ അഭിപ്രായപ്പെട്ടു.

പ്രകൃതിയെ നശിപ്പിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് നയനമനോഹരമായ ഈ കലാസൃഷ്‌ടി ഒരുക്കിയ ഹരിത കർമ്മ സേന അംഗങ്ങളെ നഗരസഭ ചെയർപേഴ്സൺ യു കെ ചന്ദ്രൻ അഭിനന്ദിച്ചു
CATEGORIES News
