
ഇതിഹാസതാരം മെസിയുടെ വിടവാങ്ങൽ മത്സരത്തിൽ അർജന്റീനയ്ക്ക് വിജയം
- മത്സരത്തിലെ അവസാനഗോൾ സ്വന്തം പേരിലെഴുതിയാണ് മെസി കളം വിട്ടത്.
ബ്യൂനസ് അയേഴ്സ്: ഇതിഹാസതാരംമെസിയുടെ വിടവാങ്ങൽ മത്സരത്തിൽ അർജന്റീനയ്ക്ക് വിജയം.എതിരില്ലാത്ത മൂന്ന് ഗോളിനാണ് അർജന്റീനയുടെ വിജയം.മത്സരത്തിലെ അവസാനഗോൾ സ്വന്തം പേരിലെഴുതിയാണ് മെസി കളം വിട്ടത്. കളം നിറഞ്ഞുകളിച്ച മെസിയുടെ അസിസ്റ്റിൽ 48-ാം മിനിറ്റിൽ നിക്കോളാസ് ഒട്ടോമെൻഡിയാണ് ആദ്യ ഗോൾ നേടിയത്.അളന്നുമുറിച്ചുനൽകിയ കോർണർ കിക്ക് അനായാസം ഓട്ടോമെൻഡി വലയിലെത്തിച്ചു. 60-ാം മിനിറ്റിൽ നിക്കോ പാസ് രണ്ടാം ഗോൾ നേടി.71-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി മെസി വലയിലെത്തിച്ചു.

പിതാവിന്റെ മരണത്തെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് രാജ്യാന്തര കരിയർ അവസാനിപ്പിക്കാൻ മെസി തീരുമാനിച്ചത്.കഴിഞ്ഞ ലോകകപ്പിൽ കീരീടം നഷ്ടമായെങ്കിലും അർജന്റീന ആരാധകർക്കു മുന്നിൽ അവസാനമായി ഒരു മത്സരം കൂടി കളിക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഇതിഹാസ താരത്തെ ടീമിലേക്കു തിരികെ വിളിക്കുകയായിരുന്നു. 2022ൽ ഫിഫ ലോകകപ്പ് വിജയിച്ച അർജന്റീന ടീമംഗങ്ങളും മെസ്സിക്കൊപ്പം കളിച്ചു രാജ്യാന്തര വിൻഡോയിൽ രണ്ടു മത്സരങ്ങൾ പൂർത്തിയാക്കിയ അർജന്റീന ബൊളീവിയയെയും (40), ബുർക്കിന ഫാസോയെയും (70) തോൽപിച്ച ശേഷമാണ് ബെനിനെ നേരിടുന്നത്.
നിറകണ്ണുകളോടെയാണ് മെസി സ്റ്റേഡിയത്തിലെത്തിയത്. പത്താംമിനിറ്റിൽ കളി നിർത്തി സ്റ്റേഡിയം ഒന്നാകെ തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് ആദരവ് അർപ്പിച്ചു. അർജന്റീനയ്ക്കൊപ്പം രണ്ടു പതിറ്റാണ്ടിലേറെ നീണ്ട മെസ്സിയുടെ ഫുട്ബോൾ യാത്രയ്ക്കാണ് അവസാനമാവുന്നത്.
