
എന്‍.എസ്.എസ് സ്ഥാപക ദിനം ആഘോഷിച്ചു
- കൊയിലാണ്ടി താലൂക്ക് യൂനിയന്‍ ഓഫീസില്‍ യൂനിയന്‍ പ്രസിഡന്റ് ബാബു കല്ലട പതാക ഉയര്‍ത്തി
കൊയിലാണ്ടി: എന്‍.എസ്.എസിന്റെ 112-മത് സ്ഥാപക ദിനം കൊയിലാണ്ടി താലൂക്കിലെ വിവിധ കരയോഗങ്ങളില്‍ ആഘോഷിച്ചു. കൊയിലാണ്ടി താലൂക്ക് യൂനിയന്‍ ഓഫീസില്‍ യൂനിയന്‍ പ്രസിഡന്റ് ബാബു കല്ലട പതാക ഉയര്‍ത്തി. യൂനിയന്‍ സെക്രട്ടറി കെ.കെ.സുരേഷ് ബാബു പ്രതിജ്ഞ ചൊല്ലി കൊടുത്തു. സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

തുടര്‍ന്ന് നടന്ന യോഗത്തില്‍ പ്രസിഡന്റ് ബാബു കല്ലട അധ്യക്ഷനായി. സെക്രട്ടറി കെ.കെ.സുരേഷ്ബാബു,വൈസ് പ്രസിഡന്റ് എം.സി.മനോജ് കുമാര്‍ പനങ്ങാട്,രാഗേഷ് എം.നായര്‍,എ.പി.സോമസുന്ദരന്‍,കെ.വിജയലക്ഷ്മി,കെ.എന്‍.ജയപ്രകാശ്,രതീഷ് കുമാർ എന്നിവര്‍ സംസാരിച്ചു.
CATEGORIES News
