
എൻ ഡി എയിൽ ചേക്കാറാനുള്ള ശരദ് പവാറിൻ്റെ നീക്കം കടുത്ത രാഷ്ട്രീയ വഞ്ചന
കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിൽ അണിനിരക്കണമെന്ന് CSP ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് പ്രസ്താവിച്ചു
കൊയിലാണ്ടി: അധികാരത്തിൻ്റെ അപ്പക്കഷണങ്ങൾ വെച്ചുനീട്ടിയും വഴങ്ങാത്തവരെ ഇ.ഡി.യെ കൂട്ടുപിടിച്ച് കള്ളക്കേസ്സിൽ കുടുക്കിയും കേന്ദ്രഭരണം നിലനിർത്താൻ ബി.ജെ.പി പലതരം കുതന്ത്രങ്ങൾ നടത്തിക്കൊണ്ടിരിക്കയാണ്. ഈ പശ്ചാത്തലം തൻ്റെ കടുംബാധിപത്യത്തിനും,അധികാരനേട്ടങ്ങൾക്കുമുള്ള കുറുക്കുവഴിയായി കാണുന്ന ശരദ് പവാറിൻ്റെ അവസരവാദ നിലപാട് കടുത്ത രാഷ്ട്രീയ മതേതര വിരുദ്ധവുമാണ്.ശരദ് പവാറിനൊപ്പം നിലയുറപ്പിച്ച സുഹൃത്തുക്കൾ നാളിത് വരെ വിശ്വാസമർപ്പിച്ച ജനാധിപത്യ മതനിരപേക്ഷതയുടെ കൊടിക്കൂറ ഉയർത്തിപ്പിടിച്ച് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിൽ അണിനിരക്കണമെന്ന് CSP ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് പ്രസ്താവിച്ചു.
പാർട്ടി കൊയിലാണ്ടി നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗി കയായിരുന്നു അദ്ദേഹം. സി.രമേശൻ അദ്ധ്യക്ഷം വഹിച്ചു.ആലങ്കോട് സുരേഷ് ബാബു,കെ.ടി.എം. കോയ, ഇ.എസ്.രാജൻ,കെ.കെ.ശ്രീഷു,വടക്കയിൽ രാജൻ, കെ.കെ.ബാബു,അവിണേരി ശങ്കരൻ മുതലായവർ പ്രസംഗിച്ചു.ഭാരവാഹികളായി സി.രമേശൻ പ്രസിഡണ്ട്, വടക്കയിൽ രാജൻ വൈസ് പ്രസിഡണ്ട്,കെ.കെ.ബാബു,സായൂജ് ശ്രീമംഗലം സെക്രട്ടറിമാർ,കെ.കെ.നാരായണൻ ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു
.

CATEGORIES News
