കൊയിലാണ്ടി സബ്ജില്ല സബ്ജൂനിയർ ഫുട്ബോൾ മത്സരം ആരംഭിച്ചു

കൊയിലാണ്ടി സബ്ജില്ല സബ്ജൂനിയർ ഫുട്ബോൾ മത്സരം ആരംഭിച്ചു

  • കൊയിലാണ്ടി പോലീസ് സബ് ഇൻസ്പെക്ടർ കിരൺ മത്സരം ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: കൊയിലാണ്ടി സബ്ജില്ല സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് കൊയിലാണ്ടി സ്റ്റേഡിയത്തിൽ തുടക്കമായി. സബ്ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 18 ഓളം ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നു.കൊയിലാണ്ടി പോലീസ് സബ് ഇൻസ്പെക്ടർ കിരൺ മത്സരം ഉദ്ഘാടനം ചെയ്തു.

ശ്രീലാൽ പെരുവട്ടൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സബ്ജില്ലാ സ്പോർട്സ് സെക്രട്ടറി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ബെന്നി, ഷംസുദ്ദീൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )