കൊയിലാണ്ടി സബ്ബ് ട്രഷറി പ്രവർത്തനം പുതിയ കെട്ടിടത്തിൽ ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സിവിൽ സ്റ്റേഷൻ മാർച്ച് നടത്തി

കൊയിലാണ്ടി സബ്ബ് ട്രഷറി പ്രവർത്തനം പുതിയ കെട്ടിടത്തിൽ ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സിവിൽ സ്റ്റേഷൻ മാർച്ച് നടത്തി

  • മാർച്ച് ജില്ലാ പ്രസിഡൻ്റ് കെ. വി. ജോസഫ് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: കൊയിലാണ്ടി സബ്ബ് ട്രഷറി പ്രവർത്തനം പുതിയ കെട്ടിടത്തിൽ ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സിവിൽ സ്റ്റേഷൻ മാർച്ച് നടത്തി.മൂന്ന് വർഷമായി ട്രഷറി പുതുക്കി പണിയുന്നതിന് വേണ്ടി താല്ക്കാലികമായി അരങ്ങാടത്തുളള കെട്ടിടത്തിൽ ഒന്നാം നിലയിൽ പ്രവർത്തിക്കുന്നത് ഇത് പെൻഷൻകാർക്കും മറ്റ് വയോജനങ്ങൾക്കും ഏറെ പ്രയാസമാണ്.


പുതിയ കെട്ടിടം കഴിഞ്ഞ മാർച്ചിൽ ഉദ്ഘാടനം ചെയ്തിട്ടും ഈ കെട്ടിടത്തിൽ ട്രഷറിയുടെ പ്രവർത്തനം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ച് ജില്ലാ പ്രസിഡൻ്റ് കെ. വി. ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി , സംസ്ഥാന കൗൺസിലർ ശ്രീധരൻ അമ്പാടി,
എം.എം ചന്ദ്രൻ, പി വി രാജൻ, എൻ. കെ വിജയഭാരതി എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )