
കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസ് തരം താഴ്ത്തുന്നതിനും പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് സി പി ഐ പ്രക്ഷോഭത്തിലേക്ക്
- സിപിഐ കൊയിലാണ്ടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 5ന് ഹെഡ് പോസ്റ്റ് ഓഫീസിന്റെ മുമ്പിൽ സായാഹ്ന ധർണ നടത്താൻ കൊയിലാണ്ടി ലോക്കൽ കമ്മിറ്റി തീരുമാനിച്ചു
കൊയിലാണ്ടി : കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസ് തരം താഴ്ത്തുന്നതിനും പെരുവട്ടൂർ, നടേരി, കുറുവങ്ങാട് എന്നീ പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് സിപിഐ കൊയിലാണ്ടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 5ന് ഹെഡ് പോസ്റ്റ് ഓഫീസിന്റെ മുമ്പിൽ സായാഹ്ന ധർണ നടത്താൻ കൊയിലാണ്ടി ലോക്കൽ കമ്മിറ്റി തീരുമാനിച്ചു. ധർണ്ണ സമരം മുൻ എംഎൽഎ ഇ കെ വിജയൻ ഉദ്ഘാടനം ചെയ്യുന്നതാണ്.

ബാബു പഞ്ഞാട്ടുന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ, ഇ കെ അജിത്ത്, പി കെ വിശ്വനാഥൻ,എസ് സുനിൽമോഹൻ,കെ എസ് രമേശ് ചന്ദ്ര, പി വി രാജൻ, കെ ചിന്നൻനായർ, എൻ കെ വിജയഭാരതി, എസ് പി രമേശൻ എന്നിവ സംസാരിച്ചു.
CATEGORIES News
