
കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസ് തരംതാഴ്ത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണം:എൻസിപി
സംസ്ഥാന ജനറൽ സെക്രട്ടറി സി സത്യ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി: കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസ് തരംതാഴ്ത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണം. പതിറ്റാണ്ടുകളായി ഏറ്റവും മികച്ച തരത്തിൽ പ്രവർത്തിച്ചുവരുന്ന കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസ് തരംതാഴ്ത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും, ഏതാനും സബ്പോസ്റ്റ് ഓഫീസുകൾ നിർത്തലാക്കാനുള്ള തീരുമാനം പിൻവലിക്കണം എന്നും എൻസിപി കൊയിലാണ്ടിബ്ലോക്ക് നിർവാഹസമിതി യോഗം ആവശ്യപ്പെട്ടു. കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിൽ തിരക്ക് കൂടിയത് കൊണ്ടാണ് ഏതാനും വർഷവും മുമ്പ് കൊയിലാണ്ടി ടൗൺ പോസ്റ്റ് ഓഫീസ് ആരംഭിക്കേണ്ടി വന്നത് വിവിധ സേവനങ്ങളിലൂടെ അതില് വേറെ പ്രവർത്തനം ഈ കാലഘട്ടത്തിൽ പോസ്റ്റ് ഓഫീസ് നടന്നുവരുന്നുണ്ട്.

ഇക്കാര്യങ്ങൾ പരിഗണിച്ചുകൊണ്ട് അതേ തരത്തിൽ നിലനിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് എം എ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി സത്യ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭാസ്കരൻ ചേനോത്ത്, സി. ജയരാജ്, എവി ബാലകൃഷ്ണൻ പി വി വിജയൻ എം സുമേഷ്, മുഴിക്കൽ ചന്ദ്രൻ, പി എം ബി നടേരി പിയം മൊയ്തീൻ കുട്ടി,പ്രസാദ് എന്നിവർ സംസാരിച്ചു.
