
കോഴിക്കോട് ആർത്തലച്ചെത്തിയ വേനൽ മഴയിൽ പലയിടത്തും നാശനഷ്ടം
- പേരാമ്പ്രയിൽ വീശിയടിച്ച കാറ്റിൽ നിരവധി വീടുകൾക്ക് മുകളിൽ മരങ്ങൾ വീണു
കോഴിക്കോട്: കോഴിക്കോട് ആർത്തലച്ചെത്തിയ വേനൽ മഴയിൽ പലയിടത്തും നാശനഷ്ടം. പേരാമ്പ്രയിൽ മിന്നൽ ചുഴലിയും നാദാപുരത്തും വളയത്തും ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. പേരാമ്പ്രയിൽ വീശിയടിച്ച കാറ്റിൽ നിരവധി വീടുകൾക്ക് മുകളിൽ മരങ്ങൾ വീണു. വാഹനങ്ങൾക്ക് മുകളിലും മരക്കമ്പുകൾ വീണു. വൈദ്യുതി ബന്ധം താറുമാറായി. റോഡുകളിൽ മരങ്ങൾ വീണത് കാരണം ഗതാഗത തടസം നേരിട്ടു. ഫയർഫോഴ്സ് എത്തി മരങ്ങൾ മുറിച്ചു മാറ്റി. കല്ലാച്ചി ടൗണിൽ കടകളിലേക്ക് വെള്ളം കയറി. വെള്ളക്കെട്ട് കാരണം സംസ്ഥാന പാതയിൽ ഗതാഗതതടസമുണ്ടായി. നാദാപുരം വിലങ്ങാട് മേഖലയിലും ശക്തമായ മഴ പെയ്തു. താമരശ്ശേരി മലോരമേഖലയിലും മഴ ലഭിച്ചു.
CATEGORIES News
