കോഴിക്കോട് റൂറൽ 47-ാ മത് കേരള സ്റ്റേറ്റ് പോലീസ് അത്ലറ്റിക് & സ്പോർട്‌സ് മീറ്റ് 2026-നോടനുബന്ധിച്ച് കൊയിലാണ്ടിയിൽ ദീപശിഖ പ്രയാണവും മാരത്തോൺ റാലിയും സംഘടിപ്പിച്ചു

കോഴിക്കോട് റൂറൽ 47-ാ മത് കേരള സ്റ്റേറ്റ് പോലീസ് അത്ലറ്റിക് & സ്പോർട്‌സ് മീറ്റ് 2026-നോടനുബന്ധിച്ച് കൊയിലാണ്ടിയിൽ ദീപശിഖ പ്രയാണവും മാരത്തോൺ റാലിയും സംഘടിപ്പിച്ചു

  • കൊയിലാണ്ടി മുനിസിപ്പൽ ചെയർമാൻ യു.കെ. ചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: കോഴിക്കോട് റൂറൽ 47-ാ മത് കേരള സ്റ്റേറ്റ് പോലീസ് അത്ലറ്റിക് & സ്പോർട്‌സ് മീറ്റ് 2026-നോടനുബന്ധിച്ച് കൊയിലാണ്ടിയിൽ ദീപശിഖ പ്രയാണവും മാരത്തോൺ റാലിയും സംഘടിപ്പിച്ചു.കൊയിലാണ്ടി ടൗണിൽ വൈകീട്ടോടെ ദീപശിഖയ്ക്ക് സ്വീകരണം നൽകി.കായികരംഗത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനും യുവാക്കളെ ലഹരിയിൽ നിന്ന് അകറ്റി കായികരംഗത്തേക്ക് ആകർഷിക്കുന്നതിനുമായി ‘YES TO SPORTS – NO TO DRUGS 43 2300 ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

l


കൊയിലാണ്ടി മുനിസിപ്പൽ ചെയർമാൻ യു.കെ. ചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്വീകരണ ചടങ്ങിൽ കോഴിക്കോട് റൂറൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് പ്രതീപ് കുമാർ എ. സ്വാഗതം പറഞ്ഞു. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസ്. അധ്യക്ഷത വഹിച്ചു.
സൗത്ത് സോൺ ജൂനിയർ നാഷണൽ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ ഗോൾഡ് മെഡൽ നേടിയ മിൻസാര പ്രസാദ് കെ.വി. മുഖ്യാതിഥിയായിരുന്നു. കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ പ്രശാന്ത് ആർ.എൻ. ആശംസകൾ അർപ്പിച്ചു. വടകര ഡിവൈ.എസ്.പി. ശ്രീ. കെ.കെ. ബിജു നന്ദി രേഖപ്പെടുത്തി.
ഇതോടനുബന്ധിച്ച് വൈകുന്നേരം മണിക്ക് കൊയിലാണ്ടി സ്പോർട്‌സ് കൗൺസിൽ സ്റ്റേഡിയത്തിൽ വനിതകളുടെ സൗഹൃദ ഫുട്ബോൾ മത്സരവും നടന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )