ചോദ്യക്കടലാസ് മാറിനൽകിയതിനെ തുടർന്ന് പിഎസ്സി പരീക്ഷ റദ്ദാക്കിയ സംഭവം; ചുമതലപ്പെട്ടവർക്ക് നേരെ നടപടിക്ക് സാധ്യത

ചോദ്യക്കടലാസ് മാറിനൽകിയതിനെ തുടർന്ന് പിഎസ്സി പരീക്ഷ റദ്ദാക്കിയ സംഭവം; ചുമതലപ്പെട്ടവർക്ക് നേരെ നടപടിക്ക് സാധ്യത

  • സ്കൂൾ പ്രിൻസിപ്പൽ, 2 അധ്യാപകർ, ഒരു പിഎസ്സി ഉദ്യോഗസ്ഥൻ എന്നിവർക്കെതിരെ നടപടിക്ക് സാധ്യത. ഇന്ന് ചേരുന്ന പിഎസ്സി യോഗത്തിലാണ് വിഷയത്തിൽ തീരുമാനമെടുക്കുക.

ആലപ്പുഴ : ചോദ്യക്കടലാസ് മാറിനൽകിയതിനെ തുടർന്ന് പിഎസ്സി പരീക്ഷ റദ്ദാക്കിയ സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ, 2 അധ്യാപകർ, ഒരു പിഎസ്സി ഉദ്യോഗസ്ഥൻ എന്നിവർക്കെതിരെ നടപടിക്ക് സാധ്യത. ഇന്ന് ചേരുന്ന പിഎസ്സി യോഗത്തിലാണ് വിഷയത്തിൽ തീരുമാനമെടുക്കുക. വിവിധ കമ്പനി കോർപറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (എൽജിഎസ്) പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ടമാണ് ചോദ്യക്കടലാസ് മാറി നൽകിയതിനെ തുടർന്ന് റദ്ദാക്കിയത്.

ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്കൂളിലെ സെന്ററിലാണ് പേപ്പർ മാറി നൽകിയത്. സെന്ററിന്റെ ചുതമലയുണ്ടായിരുന്ന ചീഫ് സൂപ്രണ്ടായ സ്കൂൾ പ്രിൻസിപ്പൽ, അസി. സൂപ്രണ്ടുമാരായ 2 അധ്യാപകർ, അഡീഷനൽ ചീഫ് സൂപ്രണ്ടായ പിഎസിയിലെ പഴ്സനൽ അസിസ്റ്റന്റ് എന്നിവർക്കെതിരെയാണ് നടപടിക്ക് സാധ്യത

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )