ജി.വി.എച്ച് എസ് എസ് കൊയിലാണ്ടിയിൽ സിസി ടിവി ക്യാമറകൾ സ്ഥാപിച്ചു

ജി.വി.എച്ച് എസ് എസ് കൊയിലാണ്ടിയിൽ സിസി ടിവി ക്യാമറകൾ സ്ഥാപിച്ചു

  • സിസി ടിവി ക്യാമറകളുടെ സ്വിച്ച് ഓൺ കർമ്മം നഗരസഭ ചെയർപേഴ്സൺ യു.കെ ചന്ദ്രൻ നിർവ്വഹിച്ചു

കൊയിലാണ്ടി: ജി. വി എച്ച് എസ് എസ്. കൊയിലാണ്ടിയ്ക്ക് കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച സിസി ടിവി ക്യാമറകളുടെ സ്വിച്ച് ഓൺ കർമ്മം നഗരസഭ ചെയർപേഴ്സൺ യു.കെ ചന്ദ്രൻ നിർവ്വഹിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ വളരെ പ്രധാനമാണെന്നും സ്‌കൂളും പരിസരവും നിരീക്ഷണ ക്യാമറകൾ വരുന്നതോടെ സുരക്ഷ ഉറപ്പാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാർഡ് കൗൺസിലർ സി.കെ ജയദേവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി. ടി. എ പ്രസിഡണ്ട് എ സജീവ് കുമാർ, എസ് എം സി ചെയർമാൻ പി പ്രവീൺ കുമാർ, വി എച്ച് എസ് ഇ പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ ,ഒ എസ് എഫ് കൺവീനർ എൻ വി വത്സൻ, മദർ പി ടി എ പ്രസിഡണ്ട് അസ്‌മ, എസ് എസ് ജി കൺവീനർ എം ജി ബൽരാജ് , രഞ്ജു എസ്, എൻ വി ബിജു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രിൻസിപ്പാൾ എൻ വി പ്രദീപ് കുമാർ സ്വാഗതവും ശ്രീ ഷൈജു കെ.പി നന്ദിയും പറഞ്ഞു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )