ജിവിഎച്ച്എസ്എസ്എസ് കൊയിലാണ്ടിയിൽ ‘വായനപത്രം’ പദ്ധതിക്ക് തുടക്കം

ജിവിഎച്ച്എസ്എസ്എസ് കൊയിലാണ്ടിയിൽ ‘വായനപത്രം’ പദ്ധതിക്ക് തുടക്കം

  • എഫ്എസിടി മുൻ സീനിയർ മാനേജർ പി. എം. വിജയൻ വിദ്യാർത്ഥി പ്രതിനിധി ദേവപ്രയാഗിന് ദിനപത്രം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: വായന വാരാചരണത്തിന്റെ ഭാഗമായി ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ സ്കൂൾ സപ്പോർട്ട് ഗ്രൂപ്പിന്റെ (എസ്.എസ്.ജി) ആഭിമുഖ്യത്തിൽ ‘ഓൾഡ് ഈസ് ഗോൾഡ്’ സംഘടനയുടെ സഹകരണത്തോടെ എല്ലാ ക്ലാസ് മുറികളിലും ദിനപത്രം ലഭ്യമാക്കുന്ന ‘വായനപത്രം’ പദ്ധതിക്ക് തുടക്കമായി.എഫ്എസിടി മുൻ സീനിയർ മാനേജർ പി. എം. വിജയൻ വിദ്യാർത്ഥി പ്രതിനിധി ദേവപ്രയാഗിന് ദിനപത്രം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. എല്ലാ ക്ലാസ് മുറികളിലും ദിനപത്രം എത്തിച്ച് വിദ്യാർത്ഥികളിൽ വായനശീലം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പ്രിൻസിപ്പൽ എൻ. വി. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. എസ്.എസ്.ജി കൺവീനർ എം. ജി. ബെൽരാജ്, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ബി ജേഷ് ഉപ്പാലക്കൽ, സതീഷ് കുമാർ ദേവശ്രീ, എ. വി സുരേഷ്, എൻ വി വത്സൻ, രാമചന്ദ്രൻ കീഴരിയൂർ, എ. കെ. അഷറഫ്, സാജിദ് എക്കാട്ടൂർ, കെ. പി. സഗീർ, എസ്.എസ്.ജി ട്രഷറർ ശ്രീലാൽ പെരുവട്ടൂർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.വിദ്യാർത്ഥികളിൽ സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള അവബോധവും വായനയോടുള്ള താൽപര്യവും വർധിപ്പിക്കാൻ സഹായകമാകുന്ന പദ്ധതിയാണിതെന്ന് സംഘാടകർ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )