
നിയമസഭയിൽ ശ്രദ്ധനേടി ഇടത് വിമതർ; പിണറായി വിജയനെ അഭിവാദ്യം ചെയ്ത് സത്യപ്രതിജ്ഞ നടത്തി എംഎൽഎമാർ
- വിവിധ പാർട്ടി നേതാക്കളും പ്രവർത്തകരും നിയമസഭാ സമുച്ചയത്തിലെത്തി ചടങ്ങുകൾ നിരീക്ഷിച്ചു
തിരുവനന്തപുരം : പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തിയായി. രാവിലെ ഒൻപത് മണിയോടെയാണ് പ്രോടെം സ്പീക്കർ ജി. സുധാകരന്റെ അധ്യക്ഷതയിൽ ചടങ്ങുകൾ ആരംഭിച്ചത്. അക്ഷരമാല ക്രമത്തിൽ അംഗങ്ങൾ സത്യവാചകം ചൊല്ലി ചുമതലയേറ്റു. പുതിയ സർക്കാരിന്റെയും ജനപ്രതിനിധികളുടെയും ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്ന ചടങ്ങായതിനാൽ സഭയിൽ ആവേശകരമായ അന്തരീക്ഷമാണ് ഉണ്ടായിരുന്നത്.

വിവിധ പാർട്ടി നേതാക്കളും പ്രവർത്തകരും നിയമസഭാ സമുച്ചയത്തിലെത്തി ചടങ്ങുകൾ നിരീക്ഷിച്ചു. നാളെയാണ് സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും തെരഞ്ഞെടുക്കപ്പെടുന്നത്. തുടർന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവും പുതിയ സർക്കാരിന്റെ ആദ്യ ബജറ്റും സഭയിൽ അവതരിപ്പിക്കാനിരിക്കുകയാണ്.
CATEGORIES News
