
പിഎം ശ്രീയിൽ സിപിഎമ്മിനെ വെട്ടിലാക്കി പിണറായി വിജയന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം
- മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ കരാർ ഒപ്പിട്ടത് അപാകതയാണെന്നും ലേഖനത്തിലുണ്ട്.
തിരുവനന്തപുരം: പിഎം ശ്രീയിൽ സിപിഎമ്മിനെ വെട്ടിലാക്കി പിണറായി വിജയന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം. കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാൻ ആകില്ലെന്നും സംസ്ഥാനങ്ങൾക്ക് പിന്മാറാൻ അവസരമില്ലെന്നും രതീഷ് കാളിയാടന്റെ ലേഖനത്തിൽ പറയുന്നു. മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ കരാർ ഒപ്പിട്ടത് അപാകതയാണെന്നും ലേഖനത്തിലുണ്ട്.

പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി പിന്മാറാൻ കഴിയില്ലെന്നും കരാറിൽ മാറ്റം വരുത്തണമെങ്കിൽ ഇരുകക്ഷികളുടെയും സമ്മതം ആവശ്യമാണെന്നും രതീഷിന്റെ കുറിപ്പിലുണ്ട്. പി.എം ശ്രീ പദ്ധതിയുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന നിരവധിതവണ കത്തുകൾ അയച്ചിരുന്നെന്നും ലേഖനത്തിൽ കാണാം.
CATEGORIES News
