പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ സമ്മേളനം ഉച്ചക്ക് 12 വരെ നിർത്തിവെച്ചു

പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ സമ്മേളനം ഉച്ചക്ക് 12 വരെ നിർത്തിവെച്ചു

  • കെ.സി. വേണുഗോപാൽ എംപിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഡൽഹി: പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ സമ്മേളനം ഉച്ചക്ക് 12 വരെ നിർത്തിവെച്ചു. പാർലമെന്റ് മാർച്ചിൽ വിദ്യാർഥികൾക്കു നേരെ നടത്തിയ പോലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം ബഹളം തുടർന്നത്.

കെ.സി. വേണുഗോപാൽ എംപിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പിന്നാലെ, പ്രതിപക്ഷത്തിനെതിരെ സ്പീക്കർ രംഗത്തെത്തി. സഭയിൽ മര്യാദ പാലിക്കണമെന്നും ഓരോ എംപിമാർക്കും ഉത്തരവാദിത്തമുണ്ടെന്നും സ്പീക്കർ ഓം ബിർല പറഞ്ഞു. രാജ്യസഭയിലും പ്രതിപക്ഷ ബഹളമുണ്ടായി. തുടർന്ന് ഇരുസഭകളും പന്ത്രണ്ട് മണിവരെ നിർത്തി വച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )