
പ്രവാസി പെൻഷൻ കുടിശ്ശിക: കേരള പ്രവാസി സംഘം പ്രതിഷേധ കൂട്ടായ്മ നടത്തി
- കൊല്ലം ചിറയ്ക്ക് സമീപം ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഏരിയ പ്രസിഡന്റ് ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗം മാങ്ങോട്ടിൽ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: പ്രവാസി പെൻഷൻ നാല് മാസം കുടിശ്ശികയാക്കിയ സംസ്ഥാന സർക്കാർ നിലപാടിനെതിരെയും ഓണസീസണിൽ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളിൽ നിന്ന് അമിതമായ വിമാന നിരക്ക് ഈടാക്കുന്നതിനെതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ച് കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.കൊല്ലം ചിറയ്ക്ക് സമീപം ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഏരിയ പ്രസിഡന്റ് ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗം മാങ്ങോട്ടിൽ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി. കെ. അശോകൻ, അഡ്വ. സുഭാഷ് എന്നിവർ സംസാരിച്ചു.

പ്രവാസി പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്നും ഓണക്കാലത്ത് പ്രവാസികളെ കൊള്ളയടിക്കുന്ന തരത്തിലുള്ള വിമാന നിരക്ക് നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
