ബഷീർ ദിനത്തിൽ ‘വരയും വരിയും’ ശ്രദ്ധേയമായി; അമയയുടെ ബഷീർ കഥാപാത്ര പുസ്തകം കൗതുകമായി

ബഷീർ ദിനത്തിൽ ‘വരയും വരിയും’ ശ്രദ്ധേയമായി; അമയയുടെ ബഷീർ കഥാപാത്ര പുസ്തകം കൗതുകമായി

  • സ്കൂളിലെ റീഡിങ് കോർണറിൽ നടന്ന പരിപാടി പ്രധാനാധ്യാപിക ഷജിത ടി ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ ബഷീർ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ‘വരയും വരിയും’ എന്ന വ്യത്യസ്ത പരിപാടി സംഘടിപ്പിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളെ വിദ്യാർത്ഥികൾ ചിത്രങ്ങളായി വരച്ച് അവയുമായി ബന്ധപ്പെട്ട കഥാഭാഗങ്ങൾ അവതരിപ്പിക്കുന്നതായിരുന്നു പരിപാടി.

നിരവധി വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്ത പരിപാടിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ അമയ ബഷീറിന്റെ കഥാപാത്രങ്ങളെ മനോഹരമായി വരച്ച് പുസ്തകരൂപത്തിൽ അവതരിപ്പിച്ചത് പ്രത്യേക ശ്രദ്ധേയമായി.സ്കൂളിലെ റീഡിങ് കോർണറിൽ നടന്ന പരിപാടി പ്രധാനാധ്യാപിക ഷജിത ടി ഉദ്ഘാടനം ചെയ്തു. വിജയ പി.കെ., ഷിംന പൂക്കാട്, റിജിന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിലും വായനാശീലം വളർത്തിയെടുക്കുന്നതിലും പരിപാടി ശ്രദ്ധേയമായി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )