ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്നമലയാളിഅനിൽ മേനോന്യാത്രാമംഗളങ്ങളുമായിവന്മുകം-എളമ്പിലാട്എം.എൽ.പി സ്‌കൂൾവിദ്യാർത്ഥികൾ

ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്നമലയാളിഅനിൽ മേനോന്യാത്രാമംഗളങ്ങളുമായിവന്മുകം-എളമ്പിലാട്എം.എൽ.പി സ്‌കൂൾവിദ്യാർത്ഥികൾ

  • പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് ഉദ്ഘാടനം ചെയ്തു.

ചിങ്ങപുരം:ബഹിരാകാശ ദൗത്യത്തിനായി യാത്രതിരിക്കുന്ന മലയാളിയായ നാസ ബഹിരാകാശ യാത്രികൻ അനിൽ മേനോന് യാത്രാമംഗളങ്ങൾ നേർന്ന് വന്മുകം-എളമ്പിലാട് എം.എൽ.പി. സ്‌കൂളിൾ വിദ്യാർത്ഥികളുടെ
നേതൃത്വത്തിൽ പ്രത്യേക ആശംസാ പരിപാടി സംഘടിപ്പിച്ചു.
ശാസ്ത്ര ലോകത്ത് ഇന്ത്യയ്ക്ക് അഭിമാനമായി മാറിയ അനിൽ മേനോന്റെ നേട്ടങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. കഠിനാധ്വാനവും നിശ്ചയദാർഢ്യവും സ്വപ്നങ്ങളെ യാഥാർഥ്യമാക്കുമെന്ന സന്ദേശം പരിപാടിയിൽ പങ്കുവെച്ചു.
ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പരിപാടിയിൽ ചർച്ച ചെയ്തു.


അനിൽ മേനോന്റെ ചിത്രം ഉൾപ്പെടുത്തിയ ആശംസാ പോസ്റ്റർ വിദ്യാർത്ഥികൾ പ്രകാശനം ചെയ്തു. അദ്ദേഹത്തിന്റെ ദൗത്യം വിജയകരമായി പൂർത്തിയാക്കി സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങിയെത്തട്ടെയെന്ന് കുട്ടികളും,അധ്യാപകരും ആശംസകൾ നേർന്നു.
പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് ഉദ്ഘാടനം ചെയ്തു.
സ്‌കൂൾ ലീഡർ മിലൻ രാഗേഷ് അധ്യക്ഷത വഹിച്ചു.
സ്‌കൂൾ ഡെപ്യൂട്ടി ലീഡർ
മെഹക് നൗറീൻ, പി.കെ അബ്‌ദുറഹ്മാൻ, വി.ടി ഐശ്വര്യ, പി. സിന്ധു, വി.പി. സരിത എന്നിവർ പ്രസംഗിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )