മദ്യനികുതിയിളവിൽ സർക്കാറിനെതിരെ വിമർശനവുമായി കാന്തപുരം എപി അബൂബക്കർ

മദ്യനികുതിയിളവിൽ സർക്കാറിനെതിരെ വിമർശനവുമായി കാന്തപുരം എപി അബൂബക്കർ

  • പിഎം ശ്രീ നടപ്പാക്കരുതെന്ന് കാന്തപുരം അബൂബക്കർ മുസലിയാർ പറഞ്ഞു

കോഴിക്കോട്:മദ്യനികുതിയിളവിൽ സർക്കാറിനെതിരെ വിമർശനവുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടിയിൽ നിന്ന് സർക്കാർ പിന്മാറാണം.നികുതി കുറക്കുന്നത് മദ്യവിൽപനക്കാർക്ക് സഹായമാകും. മദ്യനിരോധനത്തിലേക്ക് ആണ് പോകേണ്ടതെന്നും കാന്തപുരം പറഞ്ഞു.പിഎം ശ്രീ നടപ്പാക്കരുതെന്ന് കാന്തപുരം അബൂബക്കർ മുസലിയാർ പറഞ്ഞു.

ഭരണപക്ഷവും പ്രതിപക്ഷവും ഒരേ പോലെ എതിർക്കുന്ന പദ്ധതി നടപ്പാക്കരുത്. നേരത്തെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിലും പിഎം ശ്രീ വിഷയത്തിലും സംസ്ഥാന സർക്കാറിനെതിരെ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇന്നലെ ഇരുവിഷയങ്ങളിലും കനത്ത പ്രതിഷേധം നിയമസഭയിൽ പ്രതിപക്ഷം ഉയർത്തിയിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )