മുതിർന്ന പൗരന്മാർക്കുള്ള യോഗ പരിശീലനം ആരംഭിച്ചു

മുതിർന്ന പൗരന്മാർക്കുള്ള യോഗ പരിശീലനം ആരംഭിച്ചു

  • ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു

മൂടാടി:മൂടാടി ഗ്രാമപഞ്ചായത്ത് വയോജന ക്ഷേമ പദ്ധതിയുടെ ഭാഗമായ മുതിർന്ന പൗരന്മാർക്കുള്ള യോഗ പരിശീലനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പുറക്കൽ ജി.എൽ.പി. സ്കൂൾ ഹിൽബസാറിലാണ് ആദ്യ ബാച്ച് തുടങ്ങിയത് .

എല്ലാവാർഡുകളിലും വായനശാലകൾ കേന്ദ്രീകരിച്ച് വയോജന ക്ലബ്ബുകളും വാർഡ് തല വയോജന അയൽ സഭകളും രൂപീകരിച്ചിട്ടുണ്ട്. ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം.പി. അഖില അധ്യക്ഷത വഹിച്ചു. ആയുർവേദ ഡോക്ടർ സീമ സെബാസ്റ്റ്യൻ, സി.കെ. വാസു മാസ്റ്റർ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ പപ്പൻ മൂടാടി സ്വാഗതവും കെ.പി നാണു മാസ്റ്റർ നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )