റെയിൽവെ അടിപ്പാതയും, ദേശീയപാത ബൈപ്പാസിൽ സർവീസ് റോഡും അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കമ്മിറ്റി രൂപീകരിച്ചു

റെയിൽവെ അടിപ്പാതയും, ദേശീയപാത ബൈപ്പാസിൽ സർവീസ് റോഡും അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കമ്മിറ്റി രൂപീകരിച്ചു

  • പാലക്കുളം ഭാഗത്ത് റെയിൽവേ അടിപ്പാത അനുവദിച്ചു കിട്ടുന്നതിനുംദേശീയ പാത 66 ൽസർവ്വീസ് റോഡും ലഭിച്ചാൽ പ്രദേശവാസികളുടെ യാത്രാ സൗകര്യം സുഗമമാവും .

കൊയിലാണ്ടി: മൂടാടി പാലക്കുളം ഭാഗത്ത് റെയിൽവെ അടിപ്പാതയും, ദേശീയപാത ബൈപ്പാസിൽ സർവീസ് റോഡും അനുവദിക്കണമെന്നാവശ്യ പ്പെട്ട്ജനകീയ കമ്മിറ്റി രൂപീകരിച്ചു. മൂടാടി പഞ്ചായത്തിലെ 13, 16 വാർഡുകളിലെയും മറ്റു വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെയും വിദ്യാർത്ഥികളുടെയും യാത്രാദുരിതം രൂക്ഷമായിരിക്കുകയാണ്. പാലക്കുളം ഭാഗത്ത് റെയിൽവേ അടിപ്പാത അനുവദിച്ചു കിട്ടുന്നതിനുംദേശീയ പാത 66 ൽസർവ്വീസ് റോഡും ലഭിച്ചാൽ പ്രദേശവാസികളുടെ യാത്രാ സൗകര്യം സുഗമമാവും .

ഗോഖലെ യു.പി സ്കൂളിൽ ചേർന്ന പ്രദേശവാസികളുടെ യോഗത്തിൽ വാർഡ് മെമ്പർമാരായകെ .മഞ്ജുള ,കെ സത്യൻ, മുൻസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺസി.ടി ബിന്ദു , എന്നിവർ രക്ഷാധികാരികളായും നാരായണൻ പുത്തലത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സജീഷ് മൂലത്ത്, ചന്ദ്രൻ അലിയങ്ങാട്ട് ( ജന: കൺവീനർ) നാരായണൻ ഒതയോത്ത് ( ജോ: കൺവീനർ) രാമചന്ദ്രൻ നടുവിലയിൽ, വി.വി ഷംസു,സി.എ ച്ച് ഉണ്ണികൃഷ്ണൻ, മുരളി മൂത്തട്ടിൽ,ഇ.ടി ഉണ്ണികൃഷ്ണൻ , ഒ.ടി വിനോദൻ (ട്രഷറർ)യും തിരഞ്ഞെടുത്തു.വാർ ഡ് മെംബർ കെ ,മഞ്ജുള അദ്ധ്യക്ഷത വഹിച്ചു. പുത്തലത്ത് നാരായണൻ, ഒ.ടി വിനോദൻ, ചന്ദ്രൻ അലിയങ്ങാട്ട്, സജീഷ് മൂലത്ത് തുടങ്ങിയവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )