
റോഡിന് സ്ഥലം വിട്ടു നൽകി രാമേട്ടൻ മാതൃകയായി
- റോഡ് നിർമ്മിക്കാനുള്ള അനുമതി പത്രം സി.കെ. രാമനിൽ നിന്ന് മരളൂർ ഗോപാലപുരം സർവ്വിസ് റോഡ് സമരസമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ ഏറ്റുവാങ്ങി
കൊയിലാണ്ടി: നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് വന്നതോടെ ഗതാഗതം മുടങ്ങിയ പുതുക്കുടി റോഡ് ബൈപ്പാസിലെ സർവ്വിസ് റോഡുമായി ബന്ധിപ്പിക്കാനുള്ള റോഡ് നിർമ്മിക്കാൻ സ്ഥലത്തിൻ്റെ ഒരുഭാഗം വിട്ടുനൽകി സി.കെ. രാമേട്ടൻ . കിടപ്പുരോഗികളടക്കം നിരവധി പേർ ഇതു വഴിയുള്ള ഗതാഗതം മുടങ്ങിയതോടെ ബുദ്ധിമുട്ടിലായിരുന്നു. ഒരു ഭാഗം കനാൽ കൂടിയായതോടെ ബൈപ്പാസിൻ്റെ നിർമ്മാണവും നിലച്ചനിലയിലായിരുന്നു.

റോഡ് നിർമ്മിക്കാനുള്ള അനുമതി പത്രം സി.കെ. രാമനിൽ നിന്ന് മരളൂർ ഗോപാലപുരം സർവ്വിസ് റോഡ് സമരസമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ ഏറ്റുവാങ്ങി. ഗിരീഷ് പുതുക്കുടി സന്നിഹിതനായിരുന്നു. ബൈപ്പാസ് നിർമ്മാണം കാരണം ഇല്ലാതായ പനച്ചിക്കുന്ന് ശുദ്ധജല പദ്ധതിയുടെ കിണർ നഷ്ടപ്പെട്ടപ്പോഴും പുതിയ കിണർ കുഴിക്കാൻ സ്ഥലം വിട്ടുനൽകിയതും രാമേട്ടനായിരുന്നു. റോഡിനായി സ്ഥലം വിട്ടിൽകിയ രാമേട്ടനെ സമരസമിതി അഭിനന്ദിച്ചു.
CATEGORIES News
