
ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു
- പരിപാടിയുടെ ഉദ്ഘാടനം റക്കീബ് മണിയൂർ (സബ്ബ് ഇൻസ്പെക്ടർ, കൊയിലാണ്ടി പോലീസ് ) നിർവ്വഹിച്ചു
കീഴരിയൂർ: വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റേയും ശ്രീവാസുദേവാശ്രമം ഗവ. ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു . പരിപാടിയുടെ ഉദ്ഘാടനം റക്കീബ് മണിയൂർ (സബ്ബ് ഇൻസ്പെക്ടർ, കൊയിലാണ്ടി പോലീസ് ) നിർവ്വഹിച്ചു. ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര ആദ്ധ്യക്ഷം വഹിച്ചു. വി.പി. സദാനന്ദൻ ലഹരിവിരുദ്ധ സന്ദേശം നൽകി .

ഗ്രന്ഥശാല സെക്രട്ടറി പി. ശ്രീജിത്ത്, അസ്സൻകുട്ടി (എസ്.ഐ, കൊയിലാണ്ടി പോലീസ് സ്റ്റേഷൻ) , സുബിൻരാജ് വടക്കുംമുറി, ടി. പി. അബു,വിജിത എം. കെ എന്നിവർ സംസാരിച്ചു. കീഴരിയൂർ ടൗണിൽ എൻ. എസ്. എസ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഹരിയ്ക്കെതിരെയുള്ള ഫ്ലാഷ്മോബ് ധാരാളം പേരെ ആകർഷിച്ചു . എൻ. എസ്. എസ് കോ-ഓർഡിനേറ്റർ സോളമൻ ബേബി പ്രഭാഷണം നടത്തി . എൻ. എസ്. എസ് . വളണ്ടിയർ ശ്രീഹരി എസ് സ്വാഗതവും നുസ്റിയ നന്ദിയും പറഞ്ഞു
CATEGORIES News
TAGS LOCAL NEWS
