ലോകകപ്പിനെ വരവേറ്റ് കുട്ടി താരങ്ങൾ

ലോകകപ്പിനെ വരവേറ്റ് കുട്ടി താരങ്ങൾ

  • സ്‌കൂളിലെ വിദ്യാർത്ഥികൾ മാതൃഭൂമി സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

പുളിയഞ്ചേരി: 2026 ലോകകപ്പ് ഫുട്ബോളിനെ വരവേറ്റ് പുളിയഞ്ചേരി യു.പി. സ്‌കൂളിലെ വിദ്യാർത്ഥികൾ മാതൃഭൂമി സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.തങ്ങൾക്കിഷ്ടപ്പെട്ട രാജ്യങ്ങളുടെ ജേഴ്‌സികൾ അണിഞ്ഞും, ദേശീയ പതാകകൾ വീശിയും കുട്ടികൾ സ്‌കൂളിലെത്തി. സ്‌കൂൾ ഗേറ്റിന്റെ ഇരുവശങ്ങളിലും അണിനിരന്ന വിദ്യാർത്ഥികൾ, സ്‌കൂളിലെത്തിയ കുട്ടികളെയും, രക്ഷിതാക്കളെയും കൈയടികളോടെ സ്വീകരിച്ചു.

തുടർന്ന്, “തൂഫാൻ” ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലോകകപ്പിന്റെ ആവേശം വിദ്യാർത്ഥികളിലെത്തിക്കുന്നതിനായി സ്‌കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു.ഫുട്ബോൾ കോച്ചും സ്‌കൂളിലെ പൂർവവിദ്യാർത്ഥിയുമായ മുഹമ്മദ് റാഷിദ് എൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഷംന ശ്യാംനിവാസ് അധ്യക്ഷത വഹിച്ചു. റഷീദ് പുളിയഞ്ചേരി, അഖിൽ പി.സി., റീജ കെ.പി. എന്നിവർ സംസാരിച്ചു.

ലോകകപ്പിന്റെ ആവേശവും കായികമനോഭാവവും കുട്ടികളിൽ വളർത്തുന്നതിനോടൊപ്പം ലഹരിവിരുദ്ധ സന്ദേശവും പകർന്ന പരിപാടി ശ്രദ്ധേയമായി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )