വോട്ട്ബച്ചാവോ ദേശ് ബച്ചാവോ മഹാറാലി; അരിക്കുളം മണ്ഡലം കോൺഗ്രസ് സ്പെഷ്യൽ കൺവെൻഷൻ സംഘടിപ്പിച്ചു

വോട്ട്ബച്ചാവോ ദേശ് ബച്ചാവോ മഹാറാലി; അരിക്കുളം മണ്ഡലം കോൺഗ്രസ് സ്പെഷ്യൽ കൺവെൻഷൻ സംഘടിപ്പിച്ചു

  • കൺവെൻഷൻ ഡി.സി.സി. സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.

അരിക്കുളം:വോട്ട് ചോരിയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ജില്ലാ കോൺഗ്രസ് കമ്മറ്റി കോഴിക്കോട് കടപ്പുറത്ത് നവംബർ 7 ന് സംഘടിപ്പിക്കുന്ന വോട്ട്ബച്ചാവോ ദേശ് ബച്ചാവോ മഹാറാലിയിൽ അരിക്കുളം മണ്ഡലത്തിൽ നിന്നും 500 പേരെ പങ്കെടുപ്പിക്കാൻ മണ്ഡലം കോൺഗ്രസ് സ്പെഷൽ കൺവെൻഷൻ തീരുമാനിച്ചു.കൺവെൻഷൻ ഡി.സി.സി. സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ബ്ളോക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി ആർ.പി.ഷോഭിഷ് പരിപാടി വിശദീകരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി ആധ്യക്ഷ്യം വഹിച്ചു.

അരവിന്ദൻ മേലമ്പത്ത്, പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ സി.രാമദാസ്, പി. കുട്ടികൃഷ്ണൻ നായർ,ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറിമാരായ രാമചന്ദ്രൻ നീലാംബരി, ഒ.കെ.ചന്ദ്രൻ, ശ്രീധരൻ കണ്ണമ്പത്ത്, എസ്.മുരളീധരൻ , ലതേഷ് പുതിയേടത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ ലത കെ പൊറ്റയിൽ, ഗ്രാമ പഞ്ചായത്ത് അംഗം സജിത എളമ്പിലാട് ,സനൽ അരിക്കുളം, ബീന വരമ്പി ച്ചേരി എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )